This article is dedicated to know about Dulquer Salmaan, Dulquer Salmaan age, Dulquer Salmaan movies, Dulquer Salmaan wife, Dulquer Salmaan new movie, Dulquer Salmaan father.
കുഞ്ഞിക്ക എന്ന പേരിൽ അറിയപ്പെടുന്ന ദുൽഖർ സൽമാൻ മലയാളം ഫിലിം ഇൻഡസ്ട്രിയിലെ യുവ നടന്മാരിൽ പ്രമുഖനാണ്. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിനപ്പുറം ഇൻഡസ്ട്രിയൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടൻ കൂടിയാണ് ദുൽഖുർ.
Dulquer Salmaan age and Profile
1983 ജൂലൈ 28ന് ജനിച്ച ദുൽഖർ സൽമാൻ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടനും ചലച്ചിത്ര നിർമ്മാതാവുമാണ്. പർഡ്യൂ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയ ശേഷം അദ്ദേഹം ബിസിനസ്സ് മാനേജരായി ജോലി ചെയ്തിരുന്നു.
ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ മൂന്ന് മാസത്തെ അഭിനയ കോഴ്‌സിന് ശേഷം അദ്ദേഹം സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്. പുറമേ തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ദുൽഖർ സൽമാൻ ഒരു ഫാഷൻ ഐക്കണും സംരംഭകനും കൂടിയാണ്. ചലച്ചിത്ര നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ സ്ഥാപകൻ Dulquer salamaan ആണ്.
Dulquer Salmaan family
പ്രമുഖ നടനായ മമ്മൂട്ടിയുടെ മകനായി കൊച്ചിയിലാണ് ദുൽഖർ സൽമാൻ ജനിച്ചത്. കൊച്ചി വൈറ്റിലയിലുള്ള ടോക്-എച്ച് പബ്ലിക് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ശിഷ്യ സ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി.
അച്ഛൻ Mammootty അമ്മ sulphath Mammootty, സഹോദരി Kutty Surumy. 2011 ഡിസംബർ 22-ന് Amal Sufiya യെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകൾ ഉണ്ട്.
Career - Dulquer Salmaan movies
2011-ൽ, നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ ക്രൈം സിനിമയായ സെക്കൻഡ് ഷോയിൽ അഭിനയിച്ചു കൊണ്ടാണ് Dulquer Salmaan തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
2012 ൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടൽ എന്ന ചിത്രമായിരുന്നു അടുത്തതായിഒരു ഇറങ്ങിയത്. സിനിമ വളരെ വലിയ വിജയമാവുകയും ദുൽഖർ സൽമാൻ അംഗീകരിക്കപ്പെടുകയും ചെയ്തു. പാചകക്കാരനായ ഫൈസി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അഭിനയിപ്പിച്ചത്.
രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത തീവ്രം എന്ന ക്രൈം ത്രില്ലറായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം. 2012 നവംബറിൽ പുറത്തിറങ്ങിയ ഈ ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടു.
2013-ൽ, മാർട്ടിൻ പ്രക്കാട്ടിന്റെ ABCD എന്ന സിനിമയിലൂടെ Dulquer Salmaan തിരിച്ചുവരവ് നടത്തി. ഹാസ്യത്തിന് പ്രാധാന്യം നൽകി ഇറങ്ങിയ സിനിമ ഹിറ്റായി. പിന്നീട് അദ്ദേഹം അഭിനയിച്ചത് അമൽ നീരദിന്റെ 5 സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ കുള്ളന്റെ ഭാര്യയായിരുന്നു.
2013 സമീർ താഹിറിനൊപ്പം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ഒരു റോഡ് ഫിലിമിന്റെ ഭാഗമായി. അതെ വര്ഷം ഇറങ്ങിയ പട്ടം പോലെ എന്ന സിനിമ പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
2014-ൽ നസ്രിയ നസീമിനൊപ്പം സലാല മൊബൈൽസ് എന്ന സിനിമ ചെയ്‌തെങ്കിലും വിജയിച്ചില്ല. പിന്നീട് ഇറങ്ങിയ സംസാരം ആരോഗ്യത്തിനു ഹാനികരം മോശം പ്രതികരണമായിരുന്നു. എന്നാൽ അതിനു ശേഷമിറങ്ങിയ അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ് സൂപ്പർ ഹിറ്റായി. ഈ ചിത്രം പോസിറ്റീവ് റിപ്പോർട്ട് നേടുകയും അക്കാലത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. ആ വർഷം തന്നെ ലാൽ ജോസിന്റെ വിക്രമാദിത്യനിൽ ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ചു. അതും ബോക്സ് ഓഫീസിൽ ഹിറ്റായി.
2015-ൽ ദുൽഖുർ നിത്യാ മേനോനൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു. ജെനൂസ് മുഹമ്മദിന്റെ 100 ഡേയ്‌സ് ഓഫ് ലവ്, മണിരത്‌നത്തിന്റെ ഓ കാതൽ കൺമണി. പിന്നീട് അദ്ദേഹം അഭിനയിച്ചത് മാർട്ടിൻ പ്രക്കാട്ടിന്റെ ചാർലി എന്ന ചിത്രത്തിലാണ്. ഈ സിനിമകൾ എല്ലാം ഹിറ്റ് ആവുകയും ചെയ്തു.
2016-ൽ ദുൽഖുർ ന്റേതായി വന്ന ആദ്യ സിനിമ സമീർ താഹിർ സംവിധാനം ചെയ്ത കലി ആയിരുന്നു. തുടർന്ന് അദ്ദേഹം രാജീവ് രവിയുടെ ആക്ഷൻ ചിത്രം കമ്മട്ടിപ്പാടത്തിൽ അഭിനയിച്ചു.
2017 ൽ സത്യൻ അന്തിക്കാടിന്റെ കുടുംബചിത്രമായ ജോമോന്റെ സുവിശേഷങ്ങൾ ആണ് അദ്ദേഹം ആദ്യമായി വേഷമിട്ടത്. അടുത്തതായി അമൽ നീരദിന്റെ കോമ്രേഡ് ഇൻ അമേരിക്കയിൽ അഭിനയിച്ചു. ഈ രണ്ടു സിനിമകളും ബോക്സ് ഓഫീസിൽ വിജയമായി. തുടർന്ന് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോ എന്ന സിനിമയിൽ അദ്ദേഹം നാല് വേഷങ്ങൾ അവതരിപ്പിച്ചു. ഈ ചിത്രം നിരൂപകപ്രശംസ ഏറ്റു വാങ്ങി. തുടർന്ന് അദ്ദേഹം തെലുങ്കിൽ അരങ്ങേറി മഹാനടി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങി. അതേ വര്ഷം തന്നെ കർവാനിലൂടെ ബോളിവുഡിൽ അരങ്ങേറുകയും ചെയ്തു.
2019 ൽ, ബി.സി. നൗഫൽ സംവിധാനം ചെയ്ത കോമഡി ചിത്രമായ ഒരു യമണ്ടൻ പ്രേമകഥയിൽ അഭിനയിച്ചു. ചിത്രം ഒരു പരാജയമായിരുന്നു. അതെ വർഷം ബോളിവുഡിൽ ദി സോയ ഫാക്ടർ എന്ന സിനിമയിൽ അഭിനയിച്ചു.
2020 ൽ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് സിനിമയിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്. അതെ വര്ഷം അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് ആരംഭിച്ചു. പിന്നീട് അദ്ദേഹം അഭിനയിച്ചത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ്. ഈ സിനിമകൾ എല്ലാം തന്നെ വിജയമായി.
2021ൽ ക്രൈം ത്രില്ലർ കുറുപ്പിൽ അഭിനയിച്ചു. അതിൽ സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ റോളിലാണ് അദ്ദേഹം അഭിനയിച്ചത്. 2021ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി ഇത് മാറി.
2022 മാർച്ചിൽ അദ്ദേഹത്തിന്റെ സല്യൂട്ട് എന്ന സിനിമ സോണിലൈവിൽ പുറത്തിറങ്ങി. അതിനു ശേഷം തെലുങ്കിലെ സീതാരാമത്തിൽ അഭിനയിച്ചു. ബോളിവുഡ് സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തി.
2023 ൽ ദുൽഖുർ ന്റേതായി പുറത്തിറങ്ങിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. ഒരു പാൻ ഇന്ത്യൻ ലെവലിൽ പ്രൊമോട്ട് ചെയ്‌തെങ്കിലും പടം സൂപ്പർ ഹിറ്റായില്ല.
Dulquer Salmaan – FAQ
- What is Dulquer Salmaaan age
40 years (28-July-1983).
- Which is Dulquer Salmaan new movie
Kalki 2898 AD
- Who is Dulquer Salmaan wife
Amal Sufiya.
- Is Dulquer married
Yes he is married and have a daughter. Wife is Amal Sufiya.
- Who is Dulquer Salmaan father
Mammootty