This article is dedicated to know about Mohanlal,Mohanlal family, Mohanlal son daughter wife, Moahanlal movies, Mohanlal birthday and all about.
മലയാളത്തിന്റെ നടനവിസ്മയം Mohanlal നെക്കുറിച്ചു അറിയേണ്ടതെല്ലാം.
Mohanlal Age - Profile
Mohanlal Viswanathan എന്നാണ് മോഹൻലാൽ ന്റെ മുഴുവൻ പേര്. 1960 മെയ് 21 നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്റെ പേര് വിശ്വനാഥൻ നായർ അമ്മ ശാന്തകുമാരി. കേരള സർക്കാരിലെ നിയമ സെക്രട്ടറി ആയിരുന്നു വിശ്വനാഥൻ നായർ. Mohanlal നു പ്യാരേലാൽ എന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു. പക്ഷെ 2000 മാണ്ടിൽ അദ്ദേഹം മരണപ്പെട്ടു.
തിരുവനന്തപുരത്തു അദ്ദേഹത്തിന്റെപിതാവിന്റെ ഭവനത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ കാലഘട്ടം Government Model Boys Higher Secondary School ഇൽ ആയിരുന്നു. കോളേജ് Bachelor of Commerce degree from Mahatma Gandhi College.
Carrer – Mohanlal Movies Entry
1978 ൽ തിരനോട്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് Mohanlal തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അത് നിർമ്മിച്ചത് അദ്ദേഹത്തിന്റെ തന്നെ സുഹൃത്തുക്കളായ Maniyanpilla Raju, Suresh Kumar, Unni, Priyadarshan, Ravi Kumar എന്നിവർ ചേർന്നാണ്.
1980 ഇൽ ഫാസിൽ Mohanlal നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലൻ ആയി അഭിനയിക്കാൻ അവസരം നൽകി. പിന്നീട് അദ്ദേഹം ചെയ്ത 25 ഓളം സിനിമകളിൽ വില്ലൻ കഥാപാത്രമായിരുന്നു.
അതിനു ശേഷം നായകനിരയിലേക്കു ഉയർന്ന അദ്ദേഹത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ഇനിയങ്ങോട്ട്, വിസ, ആട്ടക്കലാശം, കളിയിൽ അൽപം കാര്യം, എന്റെ മാമാട്ടുകുട്ടിയമ്മക്ക്, എങ്ങനേ നീ മറക്കും, ഉണരൂ, ശ്രീകൃഷ്ണ പരുന്ത് തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ മികച്ച സിനിമകളായി മാറി .1984-ൽ പ്രിയദർശൻ സംവിധാനം ചെയ്‌ത പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിൽ Mohanlal തന്റെ ആദ്യ ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. 2016-ലെ കണക്കനുസരിച്ച് 44 സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള മോഹൻലാൽ-പ്രിയദർശൻ ജോഡിയുടെ തുടക്കവും ഇതാണ് .
ഉയരങ്ങളിൽ, നോക്കെത്താ ദൂരത്ത് കണ്ണും നാട്, ബോയിംഗ് ബോയിംഗ്, അരം + അരം = കിന്നാരം എന്നിവ ഈ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ചില സിനിമകളാണ്.
ഈ കാലഘട്ടത്തിൽ Mohanlal ജി.അരവിന്ദൻ, ഹരിഹരൻ, എം.ടി.വാസുദേവൻ നായർ, പത്മരാജൻ, ഭരതൻ, ലോഹിതദാസ് എന്നിവരുടെ പടങ്ങളിൽ അഭിനയിച്ചു.
sreenivasan ഒപ്പം നിരവധി സിനിമകളിൽ വേഷമിട്ടു. 1986-ൽ, sathyan Anthikkad ന്റെ സംവിധാനത്തിൽ ടി.പി. ബാലഗോപാലൻ എം.എ.യിൽ അദ്ദേഹം അഭിനയിച്ചു, അതിനു അദ്ദേഹത്തിന് മികച്ച നടനുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.
1986 ൽ വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനായി അഭിനയിച്ച രാജാവിന്റെ മകന്റെ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം Mohanlal ന് ജനങ്ങൾ മലയാളം സൂപ്പർസ്റ്റാർ പദവി നൽകി.
താളവട്ടം, നമുക്ക് പാർക്കൻ മുന്തിരിത്തോപ്പുകൾ എന്നീ സിനിമകൾ എല്ലാം ശ്രദ്ധിക്കപ്പെട്ടു.
1989-ൽ ലോഹിത ദാസും സംവിധായകൻ സിബി മലയിലും കിരീടം എന്ന സിനിമയിൽ സേതുമാധവൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചു. ഈ വേഷം മോഹൻലാലിന് ദേശീയ ചലച്ചിത്ര പ്രത്യേക ജൂറി പരാമർശം നേടിക്കൊടുത്തു. അതേ വര്ഷം തന്നെ അദ്ദേഹത്തിന്റെ വരവേല്പ് എന്ന സിനിമയും വലിയ വിജയമായി.
1990 കളിൽ ഹിസ് ഹൈനസ് അബ്ദുള്ള, മിഥുനം, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങി നിരവധി സിനിമകളിൽ Mohanlal അഭിനയിച്ചു.മോഹൻലാലിന്റെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണമായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള.1991-ൽ കിലുക്കം എന്ന റൊമാന്റിക് കോമഡി അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു.അക്കാലത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായും ഇത് മാറി. 1991-ൽ, Mohanlal ഭരതം നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തു.
1992-ൽ പുറത്തിറങ്ങിയ രാജശിൽപി, സദയം, യോദ്ധ, വിയറ്റ്നാം കോളനി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ. 1993 ൽ രഞ്ജിത്ത് തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം മോഹൻലാലിന്റെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നായിരുന്നു.
1994-ൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന സിനിമയിൽ മോഹൻലാൽ ഒരു സൈക്യാട്രിസ്റ്റായി അഭിനയിച്ചു.1995ൽ പുറത്തിറങ്ങിയ സ്ഫടികത്തിലൂടെ അദ്ദേഹം തന്റെ മൂന്നാമത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടനുള്ള അഞ്ചാമത്തെ ഫിലിംഫെയർ അവാർഡും നേടി.
1996-ൽ കാലാപാനി, 1998 ൽ ലോഹിതദാസിന്റെ കന്മദം എന്നീ ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചു.1997-ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു . 1997-ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനിലേക്ക് ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു .
1997 ൽ മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന തമിഴ് ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു. ചിത്രം നിരൂപക വിജയം നേടുകയും ബെൽഗ്രേഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡും രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടുകയും ചെയ്തു.
1998 ൽ, Mammooty യും ജൂഹി ചൗളയും അഭിനയിച്ച ഹരികൃഷ്ണൻസ് എന്ന ചിത്രം നിർമ്മിച്ച് അഭിനയിച്ചു. 1999 ൽ വാനപ്രസ്ഥം എന്ന സിനിമയിൽ മോഹൻലാൽ ഒരു കഥകളി കലാകാരനെ അവതരിപ്പിച്ചു.
2000-ൽ Mohanlal നരസിംഹം എന്ന സിനിമയിൽ അഭിനയിച്ചു, ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി .അതിനു ശേഷം 2001 ൽ രാവണപ്രഭു, പ്രജ , 2002 ൽ ഒന്നാമൻ , താണ്ഡവം , ചതുരംഗം തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചു അതോടെ അദ്ദേഹം ആക്ഷൻ ഹീറോ റോളുകളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു.
2002-ൽ Mohanlal കമ്പനി എന്ന ഹിന്ദി സിനിമയിൽ വേഷമിട്ടു. അതിനു ശേഷം തന്റെ ആക്ഷൻ ഹീറോ ഇമേജ് മാറ്റാൻ ശ്രമിച്ച മോഹൻലാൽ കിളിച്ചുണ്ടൻ മാമ്പഴം, ബാലേട്ടൻ, ഹരിഹരൻ പിള്ള ഹാപ്പി ആനു, മിസ്റ്റർ ബ്രഹ്മചാരി എന്നിവയിലൂടെ ഹാസ്യ സിമയിൽ ശ്രദ്ധ കൊടുത്തു.
2005 ൽ ഉദയാണ് താരം എന്ന ചിത്രത്തിൽ അഭിനയിച്ചു. അതേ വർഷം തന്നെ സംവിധായകൻ ബ്ലെസിയുടെ ചിത്രമായ തൻമാത്രയിൽ അദ്ദേഹം അൽഷിമേഴ്സ് രോഗം ബാധിച്ച വ്യക്തിയായി അഭിനയിച്ചു. മികച്ച നടനുള്ള അഞ്ചാമത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടനുള്ള ഏഴാമത്തെ ഫിലിംഫെയർ അവാർഡും Mohanlal നു ലഭിച്ചു.
2006ൽ സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം രസതന്ത്രം, സംവിധായകൻ മേജർ രവിയുടെ കീർത്തിചക്ര എന്നീ സിനിമകളിൽ അഭിനയിച്ചു. മേജർ മഹാദേവൻ പരമ്പരയിൽ 2008 ൽ കുരുക്ഷേത്ര,2010 ൽ കാണ്ഡഹാർ എന്നീ സിനിമകൾ ഇറങ്ങി. ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു.
2007-ൽ പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പരദേശി എന്ന ചിത്രത്തിലൂടെ Mohanlal ന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ഹലോ എന്ന സിനിമ ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായി മാറി. 2008-ൽ മോഹൻലാൽ മൾട്ടി-സ്റ്റാർ ബ്ലോക്ക്ബസ്റ്റർ ട്വന്റി: 20 എന്ന സിനിമയിൽ അഭിനയിച്ചു 2009-ൽ ഉന്നൈപ്പോൾ ഒരുവൻ എന്ന തമിഴ് സിനിമയിൽ കമലഹാസനൊപ്പം അഭിനയിച്ചു.
2010-ൽ ജനകൻ, മുരളി നാഗവള്ളി സംവിധാനം ചെയ്ത അലക്സാണ്ടർ ദി ഗ്രേറ്റ്, ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത് ശ്രീനിവാസന്റെ തിരക്കഥയിൽ മണിയൻപിള്ള രാജു നിർമ്മിച്ച ഒരു നാൾ വരും, എം. പത്മകുമാർ സംവിധാനം ചെയ്ത ശിക്കാർ എന്നീ സിനിമകളിലും പിന്നീട് മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ, ജോഷിയുടെ സംവിധാനത്തിൽ ക്രിസ്ത്യൻ ബ്രദേഴ്‌സ്, വിഷു റിലീസായി ചൈന ടൗൺ, ഓഗസ്റ്റിൽ ബ്ലെസിയുടെ സംവിധാനത്തിൽ പ്രണയം, സത്യൻ അന്തിക്കാടിന്റെ സ്നേഹവീട്,പ്രിയദർശൻ സംവിധാനം ചെയ്ത അറബീം ഒട്ടകോം പി മാധവൻ നായർ എന്നീ സിനിമകളിൽ അഭിനയിച്ചു.
2012ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി-സഞ്ജയ് തിരക്കഥയെഴുതിയ ബിഗ് ബജറ്റ് റൊമാന്റിക് ത്രില്ലർ ചിത്രമായ കാസനോവ. ഏപ്രിലിൽ പ്രിയദർശൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ തേസിൽ അദ്ദേഹം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഗ്രാൻഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചിത്രം. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് മദ്യപാന ശീലത്തെ പ്രതിപാദിക്കുന്നതായിരുന്നു. ജോഷി സംവിധാനം ചെയ്ത റൺ ബേബി റൺ ഓണം റിലീസ് ആയി വന്ന ഹിറ്റ് ചിത്രമായിരുന്നു. മേജർ രവി സംവിധാനം ചെയ്ത ക്രിസ്മസ് റിലീസായ കർമ്മയോദ്ധ ആയിരുന്നു പിന്നീട് വന്നത്.
2013 ലാണ് മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായ ദൃശ്യം റിലീസ് ചെയ്തത്. ജോഷി സംവിധാനം ചെയ്ത ലോക്പാൽ ആയിരുന്നു ആദ്യചിത്രം. അതിനു ശേഷം സലാം ബാപ്പുവിന്റെ സംവിധാനത്തിൽ റെഡ് വൈൻ, സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആൻഡ് ജെന്റിൽമാൻ, പ്രിയദർശൻ സംവിധാനം ചെയ്ത ഒരു ഹൊറർ ത്രില്ലറായ ഗീതാഞ്ജലി എന്നിവയിലും Mohanlal വേഷമിട്ടു.
2014ൽ ആർ. ടി. നീസൺ സംവിധാനം ചെയ്ത് ആർ. ബി. ചൗധരി നിർമ്മിച്ച് വിജയ്‌യ്‌ക്കൊപ്പം തമിഴ് ആക്ഷൻ ഡ്രാമയായ ജില്ലയിൽ അഭിനയിച്ചു.ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മിസ്റ്റർ ഫ്രോഡ് ആണ് മോഹൻലാലിന്റെ 2014ലെ ആദ്യ മലയാളം റിലീസ്. അരുൺ വൈദ്യനാഥൻ രചനയും സംവിധാനവും നിർവഹിച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ പെരുച്ചാഴി ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത സിനിമ.
2015-ൽ അദ്ദേഹത്തിന്റെ ആദ്യ റിലീസ് കന്നഡ ചിത്രമായ മൈത്രി ആയിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം അഭിനയിച്ചു. അതിന് ശേഷം ജോഷി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ലൈലാ ഓ ലൈലാ, രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം, അതിനു ശേഷം കനൽ എന്ന സിനിമയിലും വേഷമിട്ടു.
2016-ൽ ചന്ദ്രശേഖർ സംവിധാനം ചെയ്ത മനമന്ത എന്ന തെലുങ്ക് ചിത്രമായിരുന്നു ആദ്യ റിലീസ്, പിന്നീട് കൊരട്ടാല ശിവ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയായ ജനതാ ഗാരേജ്, പ്രിയദർശൻ സംവിധാനം ചെയ്ത ക്രൈം-ത്രില്ലർ ഒപ്പം, വൈശാഖിന്റെ സംവിധാനത്തിൽ പുലിമുരുഗൻ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. ബോക്‌സ് ഓഫീസിൽ 100 കോടിയിലധികം നേടിയ ആദ്യ മലയാള ചിത്രമാണിത്. മേജർ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോർഡേഴ്‌സ്, ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം, ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ, വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്നി സിനിമകൾ റിലീസ് ആയി.
2019 ൽ മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമ ₹200 കോടിയിലധികം നേടിയ ആദ്യ മലയാള സിനി മയായി. അതിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ: അറബിക്കടലിന്റെ സിംഹം റിലീസ് ആയി.
2021 ൽ ജീത്തു ജോസഫിന്റെ ദൃശ്യം 2 ഇറങ്ങി, 2022 ൽ ബി. ഉണ്ണികൃഷ്ണൻ നിർമ്മിച്ച് സംവിധാനം ചെയ്ത ആറാട്ടിൽ അദ്ദേഹം അഭിനയിച്ചു, വൈശാഖിന്റെ സംവിധാനത്തിൽ മോൺസ്റ്റർ അതിനു ശേഷം എലോൺ എന്ന സിനിമയും റിലീസ് ആയി.
Personal Life - Mohanlal son, daughter and wife
Mohanlal തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. ബാലാജിയുടെ മകൾ സുചിത്രയെ 1988 ഏപ്രിൽ 28-ന് വിവാഹം കഴിച്ചു.രണ്ട് മക്കൾ Pranav Mohanlal, Vismaya Mohanlal, Mohanlal son എന്ന പേരിലാണ് Pranav Mohanlal അറിയപ്പെടുന്നതെങ്കിലും അദ്ദേഹം ഇന്ന് ഒരു യുവ നടനാണ്. അദ്ദേഹത്തിന് ചെന്നൈയിലും സ്വന്തം നാടായ തിരുവനന്തപുരത്തും ഊട്ടിയിലും, മഹാബലിപുരത്തും ദുബായിലെ ബുർജ് ഖലീഫയിൽ ഒരു ഫ്ലാറ്റും ഉണ്ട്.2021 ഓഗസ്റ്റിൽ മോഹൻലാലിന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഗോൾഡൻ വിസ ലഭിച്ചു.
Mohanlal - FAQ
- When is mohanlal birthday
21-May-1960
- Who is mohanlal son
Pranav Mohanlal
- Who is mohanlal wife
Suchitra mohanlal
- Which is mohanlal new movie
L2: Empuraan, Malaikottai Vaaliban
- mohanlal age
63 years in 2023