Mammootty എന്ന നടനെക്കുറിച്ചു അറിയേണ്ടതെല്ലാം- Mammootty Movies

This article is dedicated to know about mammootty, mammootty age, mammootty movies, mammootty latest movie, mammootty son, ,mammootty birthday, mammootty family.

mammootty movies

മമ്മൂട്ടി യുടെ യഥാർത്ഥ പേര് Muhammad Kutty Panaparambil Ismail എന്നാണ്. മലയാള ഫിലിം ഇന്ടസ്ട്രിയിലെ പ്രമുഖ നടൻ ആയ മമ്മൂട്ടി മലയാളം കൂടാതെ തമിഴ്,  തെലുഗ്, കന്നഡ,  ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

1951 സെപ്റ്റംബർ 7ന് ചന്തിരൂരിലാണ് മമ്മൂട്ടി ജനിച്ചത്. കേരളത്തിലെ കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പു എന്ന ഗ്രാമത്തിൽ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. Mammootty യുടെ പിതാവ് ഇസ്മായിലിന് വസ്ത്രങ്ങളും അരിയും മൊത്ത വ്യാപാരവും നെൽകൃഷിയും ഉണ്ടായിരുന്നു.  മാതാവ് ഫാത്തിമ ഒരു വീട്ടമ്മയായിരുന്നു. Mammootty ക്കു ഇബ്രാഹിംകുട്ടി, സക്കറിയ എന്നീ രണ്ട് ഇളയ സഹോദരന്മാരും അമീന, സൗദ, ഷാഫിന എന്നീ മൂന്ന് ഇളയ സഹോദരിമാരുമുണ്ട്.

പ്രാഥമിക വിദ്യാഭ്യാസം കോട്ടയം കുലശേഖരമംഗലം ഗവൺമെന്റ് ഹൈസ്കൂളിലും ഡിഗ്രി എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു. എറണാകുളത്തെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബി ബിരുദം നേടിയ ശേഷം രണ്ടു വർഷം അഭിഭാഷകനായി പ്രവർത്തിച്ചു.

Mammootty Family

Mammootty family

Mammooty 1979-ൽ സുൽഫത്ത് കുട്ടിയെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകൾ Surumi യും ഒരു മകൻ Dulquer Salmaan മാണ്. കുടുംബത്തോടൊപ്പം കൊച്ചിയിലാണ് താമസം. ഇളയ സഹോദരൻ ഇബ്രാഹിംകുട്ടിയും മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനന്തരവൻമാരായ മഖ്ബൂൽ സൽമാനും അഷ്കർ സൗദാനും മലയാള ചലച്ചിത്ര-ടെലിവിഷൻ അഭിനേതാക്കളാണ്.

Career – Mammootty Movies

Mammootty movies

1971 ൽ തന്റെ 20-മത്തെ വയസ്സിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെയാണ് mammootty മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1973-ൽ കെ. നാരായണൻ സംവിധാനം ചെയ്ത കാലചക്രം എന്ന സിനിമയിൽ  അഭിനയിച്ചു. 1975-ൽ അദ്ദേഹം  സബർമതിയിൽ അഭിനയിച്ചു.

1976-ൽ മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം മമ്മൂട്ടി മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ഈ സമയത്ത്, അദ്ദേഹം തന്റെ ഗുരുവായ എം.ടി. വാസുദേവൻ നായരെ കണ്ടുമുട്ടുകയും ദേവലോകം എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ചിത്രം റിലീസ് ആയില്ല.

1980 ൽ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമ ചെയ്തു. ആ വര്ഷം തന്നെ കെ.ജി. ജോർജ്ജിന്റെ മേള എന്ന സിനിമയിൽ അഭിനയിച്ചു. 

1981 ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത സ്ഫോടനത്തിൽ അഭിനയിച്ചു. അതേ വർഷം, മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടിയ തൃഷ്ണ  എന്ന മലയാള സിനിമയിൽ നായകനായി Mammootty ആദ്യമായി പ്രത്യക്ഷപ്പെട്ടു.ആ വർഷം ഐ.വി.ശശിയുടെ അഹിംസയിൽ ഒരു സഹകഥാപാത്രമായി Mammootty പ്രത്യക്ഷപെട്ടു.

1982 ൽ  കെ.ജി. ജോർജിന്റെ യവനിക എന്ന സിനിമയിൽ ഭരത് ഗോപിയോടൊപ്പം ഒരു പോലീസ് ഇൻസ്പെക്ടറായി അഭിനയിച്ചു.  പിന്നീട് ഐ.വി.ശശി യുടെ ജോൺ ജാഫർ ജനാർദ്ദനൻ എന്ന സിനിമ യിൽ പ്രധാന വേഷം ചെയ്തു.

1983 ൽ Mammootty ബാലു കിരിയത്ത് സംവിധാനം ചെയ്ത വിസ എന്ന സിനിമയിൽ കോമഡി കൈകാര്യം ചെയ്തു. അതിനു ശേഷം പി.ജി.വിശ്വംബരൻ സംവിധാനം ചെയ്ത തന്റെ അടുത്ത ചിത്രമായ സന്ധ്യക്ക് വിരിഞ്ഞ പൂവിൽ Mammooty ഒരു റോൾ ചെയ്യുകയും സിനിമ വലിയ വിജയമാവുകയും ചെയ്തു. സന്ധ്യക്ക് വിരിഞ്ഞ പൂവാണ് മമ്മൂട്ടിയുടെ നായകസ്ഥാനം ഉറപ്പിച്ചത്.തുടർന്ന് വിശ്വംബരന്റെ പിന്നിലാവ് എന്ന സിനിമയിൽ അഭിനയിച്ചു.

പിന്നീട് പി.പത്മരാജന്റെ ക്ലാസിക് കൂടിവിടെ എന്ന ചിത്രത്തിൽ ഒരു പ്രതിനായകനായി Mammootty അഭിനയിച്ചു.

1984 ൽ എന്റെ ഉപാസന എന്ന സിനിമയിൽ സുഹാസിനിയുമായുള്ള chemistry workout ആയി.  പിന്നീട് അദ്ദേഹം  സംവിധായകൻ ജോഷിയുമായി സഹകരിച്ചത് ആ രാത്രി എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു.  പിന്നീട് ഐ.വി.ശശിയുടെ അതിരാത്രത്തിൽ കള്ളക്കടത്തുകാരനായ താരദാസ് ആയി Mammootty അഭിനയിച്ചു. ഈ ചിത്രം  വാണിജ്യ വിജയം നേടുകയും താരാദാസ് എന്ന കഥാപാത്രം യുവാക്കൾക്കിടയിൽ ആരാധന നേടുകയും ചെയ്തു.ഈ സിനിമയുടെ വിജയത്തോടെയാണ് mammootty സൂപ്പർ താര പദവിയിലേക്കുയർന്നതു.

പിന്നീട് ഐ.വി.ശശിയുടെ തന്നെ കാണാമറയത്ത് എന്ന സിനിമയിൽ അഭിനയിച്ചു.ഇതിൽ റോയ് വർഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്  Mammootty ക്കു മികച്ച നടനുള്ള തന്റെ ആദ്യത്തെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ് ലഭിച്ചു.തുടർന്ന് ഭരതന്റെ ഇത്തിരി പൂവേ ചുവന്നപൂവേ എന്ന ചിത്രത്തിൽ പോലീസ് ഓഫീസറായി Mammootty  അഭിനയിച്ചു.

ഐ.വി.ശശിയുടെ അടിയൊഴുക്കുകൾ എന്ന സിനിമയിൽ ജയിലിൽ നിന്ന് തിരിച്ചെത്തിയ പ്രതികാരദാഹിയായ മത്സ്യത്തൊഴിലാളിയായി അദ്ദേഹം അഭിനയിച്ചു. ഇതിൽ കരുണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള തന്റെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടനുള്ള ആദ്യ ഫിലിംഫെയർ അവാർഡും ലഭിച്ചു.

ബോക്‌സ് ഓഫീസ് ഹിറ്റായ ഐ വി ശശിയുടെ ആൾക്കൂട്ടത്തിൽ തനിയേ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.

പിന്നീട്  1987 വരെ mammootty യുടെ പല ചിത്രങ്ങളും തുടർച്ചയായി പരാജയപെട്ടു. അതിനു ശേഷം ഡെന്നീസ് ജോസഫിന്റെ രചനയിൽ ജോഷി സംവിധാനം ചെയ്ത

ന്യൂ ഡൽഹി സൂപ്പർ ഹിറ്റായി മാറി. അതേ വർഷം ലോഹിതദാസ് രചന നിർവ്വഹിച്ച സിബി മലയിൽ സംവിധാനം ചെയ്ത  തനിയാവർത്തനം എന്ന സിനിമയിൽ അഭിനയിച്ചു.  ഈ കഥാപാത്രം സൗത്തിൽ മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡിന് mammootty യെ അർഹനാക്കി.

1988-ൽ  ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിൾ എന്ന സിനിമ പുറത്തിറങ്ങി. പിന്നീട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന  സിനിമയിൽ സേതുരാമ അയ്യർ എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിട്ടു. അതിനു ശേഷം സിബി മലയിൽ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായ ആഗസ്റ്റ് 1. അതേ വർഷം സംഘം, തന്ത്രം എന്നീ രണ്ട് ചിത്രങ്ങളിൽ ജോഷിയുമായി മമ്മൂട്ടി സഹകരിച്ചു.

1989 ൽ ജി.എസ്. വിജയൻ സംവിധാനം ചെയ്ത ചരിത്രം എന്ന ചിത്രത്തിൽ റഹ്മാനും ശോഭനയ്ക്കുമൊപ്പം മമ്മൂട്ടി അഭിനയിച്ചു.പിന്നീട് എസ്. എൻ. സ്വാമി എഴുതി കെ. മധു സംവിധാനം ചെയ്ത അടിക്കുറിപ്പ്. എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത ഇതിഹാസ ചരിത്ര സിനിമയായ ഒരു വടക്കൻ വീരഗാഥയിൽ ചന്തു ചേകവർ എന്ന കഥാപാത്രമായി Mammootty അഭിനയിച്ചു.മികച്ച നടൻ (മമ്മൂട്ടി), മികച്ച തിരക്കഥ (എം.ടി. വാസുദേവൻ നായർ), മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വസ്ത്രാലങ്കാരം (പി. കൃഷ്ണമൂർത്തി) എന്നിവയുൾപ്പെടെ നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ കൂടാതെ ഏഴ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടിയിട്ടുണ്ട്.  അതേ വർഷം തന്നെ എം ടി വാസുദേവൻ നായർ എഴുതിയ ഉത്തരത്തിൽ സുകുമാരനൊപ്പം Mammootty  അഭിനയിച്ചു. പിന്നീട് ലോഹിതദാസ് തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത മൃഗയയിൽ മമ്മൂട്ടി  അഭിനയിച്ചു. ചിത്രം വലിയ വിജയമാവുകയും ഐ.വി ശശി മികച്ച സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് നേടുകയും ചെയ്തു. 1989-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്  Mammootty അർഹനായി.

1990-ൽ ഡെന്നിസ് ജോസഫിന്റെ രചനയിൽ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിൽ Mammooty അഭിനയിച്ചു. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രം മാറി. അതേ വർഷം തന്നെ മൗനം സമ്മതം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി തമിഴിൽ അരങ്ങേറ്റം കുറിച്ചു.പിന്നീട് സാമ്രാജ്യം എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിൽ അഭിനയിച്ചു.

1991-ൽ എ.കെ.ലോഹിതദാസിന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത അമരം എന്ന സിനിമയിൽ അഭിനയിച്ചു.ഈ സിനിമ Mammootty യെ മികച്ച നടനുള്ള മറ്റൊരു ഫിലിംഫെയർ അവാർഡ് നേടാൻ സഹായിച്ചു. അതേ വർഷം തന്നെ ദളപതി, അഴകൻ എന്നീ രണ്ട് തമിഴ് ചിത്രങ്ങൾ ചെയ്തു. ഐ വി ശശിയോടൊപ്പം ഇൻസ്പെക്ടർ ബൽറാം, നീലഗിരി എന്നീ രണ്ട് സിനിമകളിൽ അഭിനയിച്ചു.

1992-ൽ കന്നഡ നടൻ വിഷ്ണുവർദ്ധനൊപ്പം കൗരവർ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ അഭിനയിച്ചു.സൂര്യ മാനസം എന്ന ചിത്രത്തിലെ പുട്ടുറുമീസ് എന്ന കഥാപാത്രത്തെയാണ് Mammootty അവതരിപ്പിച്ചത് ഈ വർഷമാണ്.

അതേ വർഷം തന്നെ ഫാസിൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ അഭിനയിച്ചു.

1993 ൽ മമ്മൂട്ടി ജോഷിക്കൊപ്പം ധ്രുവം എന്ന ആക്ഷൻ ചിത്രം ചെയ്തു. അതേ വർഷം, കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം, ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പൊന്തൻ മട, അടൂർ ഗോപാലകൃഷ്ണൻ രചന നിർവഹിച്ചു സംവിധാനം ചെയ്ത വിധേയൻ എന്നീചിത്രങ്ങളിലും Mammootty അഭിനയിച്ചു.

ധാർത്ഥിപുത്ര എന്ന സിനിമയിലൂടെ Mammootty ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

1995-ൽ ശ്രീനിവാസനും സംവിധായകൻ കമലും ചേർന്നൊരുക്കിയ മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ദി കിംഗ് എന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമയിൽ ജില്ലാ കളക്ടർ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ഐഎഎസ് ആയി അഭിനയിച്ചു.അക്കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി ഇത് മാറി.

1996-ൽ Mammootty യുടെ ആദ്യ മലയാളം റിലീസായിരുന്നു ശ്രീനിവാസന്റെ രചനയിൽ കമൽ സംവിധാനം ചെയ്ത ഒരു പ്രണയ നാടകമായ അഴകിയ രാവണൻ.സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച ഹിറ്റ്‌ലറായിരുന്നു അദ്ദേഹം അഭിനയിച്ച അടുത്ത ചിത്രം. ചിത്രം പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ചിത്രം 300 ദിവസത്തിലധികം തിയേറ്ററുകളിൽ ഓടി. അതേ വർഷം തന്നെ സി. ഉമാമഹേശ്വര റാവു സംവിധാനം ചെയ്ത സൂര്യ പുത്രുലു എന്ന തെലുങ്ക് ചിത്രവും അദ്ദേഹം ചെയ്തു.

1997-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടി എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ഫിലിംഫെയർ അവാർഡിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചു. Mammootty യുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി ഇത് കണക്കാക്കപ്പെടുന്നു.അതേ വർഷം തന്നെ സെൽവ സംവിധാനം ചെയ്ത പുടയൽ, ആർ കെ സെൽവമണി സംവിധാനം ചെയ്ത അരസിയൽ എന്നീ രണ്ട് തമിഴ് ചിത്രങ്ങൾ മമ്മൂട്ടി ചെയ്തു.

1998-ൽ, എസ്. എൻ. സ്വാമി എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ദി ട്രൂത്തിൽ മമ്മൂട്ടി ഒരു ഐപിഎസ് ഓഫീസറുടെ വേഷം ചെയ്തു.ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവ് എന്ന സിനിമയിൽ അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.അതേ വർഷം, Mohanlal ഉം ജൂഹി ചൗളയും അഭിനയിച്ച ഹരികൃഷ്ണൻസിൽ അദ്ദേഹം അഭിനയിച്ചു.

1999-ൽ ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ. ബാബാസാഹേബ് അംബേദ്കർ എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടി. ഈ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു.അതേ വർഷം തന്നെ പ്രിയദർശനൊപ്പം ചേർന്നു മേഘം എന്ന ചിത്രത്തിലും,Mammootty അഭിനയിച്ചു.

2000-ൽ Mohanlal പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നരസിംഹത്തിൽ Mammootty ഒരു അതിഥി വേഷം ചെയ്തു.നരസിംഹത്തിന്റെ വൻ വിജയത്തോടെ സംവിധായകൻ ഷാജി കൈലാസ് അതേ വർഷം തന്നെ മറ്റൊരു ആക്ഷൻ ചിത്രമായ വല്യേട്ടനുമായി Mammootty ക്കൊപ്പം ചേർന്നു.അതിനു ശേഷം ദാദാ സാഹിബ്, അജിത് കുമാറും ഐശ്വര്യ റായിയും അഭിനയിച്ച തമിഴ് ചിത്രം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ ചിത്രങ്ങളിലൂടെയും മമ്മൂട്ടി വിജയം തുടർന്നു.

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2000-ൽ ഫിലിംഫെയർ അവാർഡിൽ Mammootty ക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചു.

2001 ൽ വിനയൻ സംവിധാനം ചെയ്ത രാക്ഷസ രാജാവ് എന്ന ചിത്രത്തിലൂടെ അദ്ദേഹം വിജയം ആവർത്തിച്ചു. അതേ വർഷം തന്നെ എൻ. ലിംഗുസാമി ആദ്യമായി സംവിധാനം ചെയ്ത ആനന്ദത്തിൽ അദ്ദേഹം പ്രധാന വേഷം ചെയ്തു.

2003-ൽ സിദ്ദിഖ് സംവിധാനം ചെയ്ത  ക്രോണിക് ബാച്ചിലറിൽ സത്യപ്രതാപൻ എന്ന ബാച്ചിലറായി Mammootty അഭിനയിച്ചു. സിനിമ ബോക്സ് ഓഫീസിൽ വാണിജ്യ വിജയം നേടി. സംവിധായകൻ ലാൽ ജോസിന്റെ പട്ടാളം എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചു.  സി.ബി.ഐയുടെ മൂന്നാം പതിപ്പ് സേതുരാമയ്യർ സി.ബി.ഐയിൽ അഭിനയിച്ചു. പിന്നീട് കാഴ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഫിലിംഫെയർ അവാർഡുകളും Mammootty യെ തേടിയെത്തി. അതേ വർഷം രഞ്ജിത്ത് ചിത്രമായ ബ്ലാക്ക് എന്ന ചിത്രത്തിൽ പോലീസ് ഓഫീസറായി പ്രത്യക്ഷപ്പെട്ടു. ചിത്രം ഒരു ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.

2005 ൽ തൊമ്മനും മക്കളും, തസ്‌കരവീരൻ, രാജമാണിക്യം തുടങ്ങിയ സിനിമകളിൽ   അദ്ദേഹം വേഷമിട്ടു. പിന്നീട് രാപ്പകൽ,ബസ് കണ്ടക്ടർ,  നേരറിയൻ സിബിഐ എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടു.

2006-ൽ തുറുപ്പുഗുലാൻ എന്ന ആക്ഷൻ കോമഡി ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആരംഭിച്ചത്.ബൽറാം വേഴ്സസ് താരാദാസ് ആയിരുന്നു അടുത്ത റിലീസ്. വർഷാവസാനം കറുത്ത പക്ഷികൾ, പളുങ്ക് തുടങ്ങിയ സിനിമകൾ ചെയ്തു.

2007ൽ കൈയൊപ്പ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത മായാവി എന്ന കോമഡി ആക്ഷൻ ചിത്രവുമായെത്തി.

അമൽ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബി ആയിരുന്നു അടുത്തത്. ആ വർഷം കഥ പറയുമ്പോൾ എന്ന സിനിമയിൽ അഭിനയിച്ചു.

രഞ്ജി പണിക്കർ സംവിധാനം ചെയ്ത രൗദ്രം എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ് അദ്ദേഹം 2008 ആരംഭിക്കുന്നത്. അൻവർ റഷീദിനൊപ്പം ചേർന്നു അണ്ണൻ തമ്പി എന്ന കോമഡി ആക്ഷൻ സിനിമ ചെയ്തു. പരുന്ത്, മായാബസാർ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ അടുത്ത റിലീസുകൾ. അതിനുശേഷം ജോഷി സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി:20യിൽ അദ്ദേഹം പ്രധാന വേഷം ചെയ്തു.

2009-ൽ, എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ഇതിഹാസ ചിത്രമായ കേരള വർമ്മ പഴശ്ശിരാജ അദ്ദേഹം ചെയ്തു. ചിത്രം ബോക്‌സ് ഓഫീസിൽ ഏകദേശം 49 കോടി കളക്ഷൻ നേടി.കേരള കഫേ, പാലേരി മാണിക്യം തുടങ്ങിയ പെർഫോമൻസ് ഓറിയന്റഡ് സിനിമകളും ചെയ്തു. പാലേരി മാണിക്യം എന്ന ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിലും ഫിലിംഫെയർ അവാർഡുകളിലും Mammootty മികച്ച നടനുള്ള അവാർഡ് നേടി. അതേ വർഷം തന്നെ ആക്ഷൻ കോമഡി ചിത്രമായ ചട്ടമ്പിനാട്,  ലൗഡ്‌സ്പീക്കർ, ആഷിഖ് അബുവിന്റെ ഡാഡി കൂൾ എന്നിവയിൽ Mammootty അഭിനയിച്ചു.

2010-ൽ, ഷാജി കൈലാസ് സംവിധാനം ചെയ്ത ദ്രോണ, ആർ. സുകുമാരൻ സംവിധാനം ചെയ്ത യുഗപുരുഷൻ,ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രമാണി,പോക്കിരി രാജ,ഷാജി എൻ. കരുണിന്റെ സംവിധാനത്തിൽ കുട്ടി സ്രാങ്ക്,  രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ & ദ സെയിന്റ്, എം. എ. നിഷാദ്  സംവിധാനം ചെയ്ത ബെസ്റ്റ് ഓഫ് ലക്ക്, മാർട്ടിൻ പ്രക്കാട്ടിന്റെ ആദ്യ ചിത്രം മികച്ച നടൻ എന്നിവയിലും Mammootty വേഷമിട്ടു

2011-ൽ ഷാജി കൈലാസ് സംവിധാനം ചെയ്‌ത ഓഗസ്റ്റ്,  സോഹൻ സീനുലാൽ സംവിധാനം ചെയ്‌ത ഡബിൾസ്,  ജയരാജ് സംവിധാനം ചെയ്‌ത ദി ട്രെയിൻ, ബാബു ജനാർദ്ദനൻ സംവിധാനം ചെയ്‌ത ബോംബെ മാർച്ച്‌ 12, ഷാഫി സംവിധാനം ചെയ്‌ത വെനിസിൽ വ്യാപാരി എന്നീ ചിത്രങ്ങൾ  അദ്ദേഹത്തിന്റേതായി ഇറങ്ങി.

2012-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ് & കമ്മീഷണർ, അഭയ സിംഹ സംവിധാനം ചെയ്ത കന്നഡ-മലയാളം ദ്വിഭാഷാ ചിത്രം ശിക്കാരി, ലാൽ സംവിധാനം ചെയ്ത കോബ്ര, ജോണി ആന്റണി സംവിധാനം ചെയ്ത താപ്പാന, അനൂപ് കണ്ണൻ സംവിധാനം ചെയ്ത ജവാൻ  ഓഫ് വെള്ളിമല,  വി.എം വിനു സംവിധാനം ചെയ്ത ഫേസ് ടു ഫേസ്, ജി.എസ്. വിജയൻ സംവിധാനം ചെയ്ത ബാവുട്ടിയുടെ നാമത്തിൽ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി.

2013-ൽ ലാൽ ജോസിന്റെ കമ്മത്ത് & കമ്മത്ത്,  രഞ്ജിത്ത് സംവിധാനം ചെയ്ത കടൽ കടന്നൊരു മാത്തുക്കുട്ടി, സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട, ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വി.കെ പ്രകാശ് സംവിധാനം ചെയ്ത സൈലൻസ്  എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി.

2014 ൽ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത ബാല്യകലാസഖി, ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത പ്രെയ്സ് ദ ലോർഡ്, ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ,  സലാം ബാപ്പു സംവിധാനം ചെയ്ത മംഗ്ലീഷ്, വേണു സംവിധാനം ചെയ്ത മൂന്നറിപ്പ്, നവാഗതനായ അജയ് വാസുദേവ് ​​സംവിധാനം ചെയ്ത രാജാധിരാജ, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത വർഷം എന്നീ സിനിമകൾ Mammootty യുടേതായി വന്നു.

2015 ൽ ദീപു കരുണാകരൻ സംവിധാനം ചെയ്‌ത ഫയർമാൻ, സിദ്ദിഖ് സംവിധാനം ചെയ്‌ത ഭാസ്‌കർ ദി റാസ്‌ക്കൽ, മാർത്താണ്ഡൻ സംവിധാനം ചെയ്‌ത അച്ചാ ദിൻ കമൽ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവ്, സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്നിവയും.

2016 ൽ എ കെ സാജൻ സംവിധാനം ചെയ്ത പുതിയ നിയമം, നവാഗത സംവിധായകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബ,  ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പിൽ ജോപ്പൻ, വൈറ്റ് എന്നിവയും.

2017ൽ നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദറാണ് അദ്ദേഹത്തിന്റെ ആദ്യ റിലീസ്. തുടർന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻ പണം, ശ്യാംധർ സംവിധാനം ചെയ്ത പുള്ളിക്കാരൻ സ്റ്റാറ, അജയ് വാസുദേവ് ​​സംവിധാനം ചെയ്ത മാസ്റ്റർപീസ്  എന്നിവയിലും Mammootty അഭിനയിച്ചു.

2018ൽ നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത പരോളിൽ അഭിനയിച്ചു. ജോയ് മാത്യു തിരക്കഥയെഴുതി നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ എന്ന ചിത്രത്തിലാണ് അദ്ദേഹം പിന്നീട് അഭിനയിച്ചത്. നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ക്രൈം ത്രില്ലറായ അബ്രഹാമിന്റെ സന്തതികൾ ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത റിലീസ്. സേതു സംവിധാനം ചെയ്യുകയും രചന നിർവഹിക്കുകയും ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗാണ് ഈ വർഷത്തെ അദ്ദേഹത്തിന്റെ അവസാന റിലീസ്. നിരൂപക പ്രശംസ നേടിയ പേരൻബു എന്ന തമിഴ് സിനിമയിലും Mammootty അഭിനയിച്ചു.

2019 ൽ വൈശാഖ് സംവിധാനം ചെയ്ത മധുരരാജയാണ് അദ്ദേഹത്തിന്റെ ആദ്യ റിലീസ്. പിന്നീട്  ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിൽ ഒരു നീണ്ട അതിഥി വേഷത്തിൽ എത്തി.  എം. പത്മകുമാർ സംവിധാനം ചെയ്ത ചരിത്ര സിനിമയായ മാമാങ്കത്തിൽ Mammootty അഭിനയിച്ചു.രമേഷ് പിഷാരടിയുടെ ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ചു.  ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖർ റെഡ്ഡിയെ അടിസ്ഥാനമാക്കി മഹി രാഘവ് സംവിധാനം ചെയ്ത യാത്രയിലൂടെ മമ്മൂട്ടി തെലുങ്ക് സിനിമയിലേക്ക് തിരിച്ചെത്തി.2021-ൽ, ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചു, തുടർന്ന് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വൺ എന്ന സിനിമയിൽ അഭിനയിച്ചു.

2022-ൽ, അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വത്തിൽ അദ്ദേഹം അഭിനയിച്ചു.  പടം ബ്ലോക്ക്ബസ്റ്റർ ആയിരുന്നു.പിന്നീട് CBI 5: The Brain എന്ന സിനിമയിൽ അഭിനയിച്ചു, നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു

2023-ൽ, അഖിൽ അക്കിനേനി നായകനായ ഏജന്റ് എന്ന തെലുങ്ക് സിനിമയിൽ അദ്ദേഹം അഭിനയിച്ചു.

Mammootty Movies Latest:

Mammootty new movie was Kannur Squad and Kathal the core. Upcoming movie will be Turbo.

FAQ - Mammootty Movies and Family

  1. How much was mammootty age

         72

  1. Who is mammootty son

            Dulquer Salman

  1. Which is mammootty new movie

            Kannur Squad and Kathal the core

  1. When is mammootty birthday

            7 September 1951

  1. Who is Mammootty mother

           Fatima Panaparambil

  1. Who is mammootty wife

           Sulfath Kutty

4 thoughts on “Mammootty എന്ന നടനെക്കുറിച്ചു അറിയേണ്ടതെല്ലാം- Mammootty Movies”

Leave a comment