Manju Warrier നെക്കുറിച്ചു അറിയേണ്ടതെല്ലാം

This article is dedicated to know about Manju Warrier age , family, movies.

Manju Warrier

മലയാള സിനിമയിലെ അറിയപ്പെടുന്ന നടിയും,  നിർമാതാവും,  പിന്നണിഗായികയും, ഒരു ക്ലാസിക്കൽ ഡാൻസറുമാണ് Manju Warrier. മലയാളം തമിഴ് ഹിന്ദി സിനിമകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മഞ്ജു.

1978 സെപ്റ്റംബർ 10 ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിലീലാണ് മഞ്ജു ജനിച്ചത്. അച്ഛൻ ടി.വി. മാധവൻ, ശക്തി ഫിനാൻസിന്റെ നാഗർകോവിൽ റീജിയണൽ ഓഫീസിൽ അക്കൗണ്ടന്റായിരുന്നു. അമ്മ ഗിരിജ വീട്ടമ്മയായിരുന്നു.ഒരു സഹോദരനുള്ളത്. മധു വാരിയർ, നടനും നിർമ്മാതാവുമാണ്.

നാഗർകോവിലിലെ സിഎസ്‌ഐ മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് വാര്യർ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം കേരളത്തിൽ സ്‌ഥിര താമസമാക്കി. കണ്ണൂർ ചിന്മയ വിദ്യാലയത്തിലും പിന്നീട് ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലുമാണ് പിന്നീട് പഠിച്ചത്.

Manju Warrier Daughter and Family

1998 ഒക്ടോബര് 20 നു ആം തിയതി ദിലീപുമായുള്ള വിവാഹം നടന്നു. ഒരു മകൾ ആണുള്ളത് മീനാക്ഷി ദിലീപ്. അവർ ചെന്നൈയിൽ MBBS നു പഠിക്കുന്നു.

Manju-Warrier

Manju Warrier movies and career

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന മോഹാരവം എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് വരുന്നത്.

1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി.

1996 ൽ സല്ലാപം എന്ന സിനിമയിൽ ദിലീപിനൊപ്പം അഭിനയിച്ചു. അതിനു ശേഷം ഈ പുഴയും കടന്ന് എന്ന സിനിമ ചെയ്തു.

1997 ൽ മോഹൻലാലിനൊപ്പം ആറാം തമ്പുരാൻഎന്ന ചിത്രം ചെയ്തു. പിന്നീട ഈ പുഴയും കടന്ന്, കുടമാറ്റം, കളിയാട്ടം,  ഇരട്ടക്കുട്ടികളുടെ അച്ചൻ എന്നീ സിനിമകളും.

1998ൽ  കന്മദം, ദയ എന്നീ സിനിമകളും ചെയ്തു .

1999 ൽ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.അതെ വർഷം പത്രം എന്നീ ചിത്രങ്ങളിലൂടെ തുടർച്ചയായി നാല് തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് മഞ്ജുവിന് ലഭിച്ചു.

ദിലീപുമായുള്ള വിവാഹശേഷം സിനമയിൽ നിന്ന് ഇടവേളയെടുത്ത മഞ്ജു  2014-ൽ റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ 15 വർഷത്തിന് ശേഷം സിനിമയിലേക്ക് തിരികയെത്തി.

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലുമായി വീണ്ടും ഒന്നിച്ച സത്യൻ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു മഞ്ജുവിന്റെ അടുത്ത ചിത്രം.

2015 ൽ റിമ കല്ലിങ്കലിനൊപ്പം ആഷിഖ് അബു സംവിധാനം ചെയ്ത റാണി പത്മിനി എന്ന സിനിമ ചെയ്തു.

2016-ൽ, രാജേഷ് പിള്ളയുടെ വേട്ടയിൽ അഭിനയിച്ചു. അതെ വർഷം കരിങ്കുന്നം 6 എന്ന സിനിമ ചെയ്തു.

2017-ൽ, ഇമോഷണൽ-ത്രില്ലർ C/O സൈറ ബാനു എന്ന സിനിമ ചെയ്തു.

2018ൽ കമലാ സുരയ്യയുടെ ജീവിതകഥ പറയുന്ന ആമിയിൽ മഞ്ജു പ്രധാന വേഷത്തിൽ അഭിനയിച്ചു.

2019ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമ ചെയ്തു. ലൂസിഫർ 200 കോടിയിലധികം വരുമാനം നേടുന്ന ആദ്യ മലയാള ചിത്രമായി മാറി. വർഷാവസാനം റോഷൻ ആൻഡ്രൂസിന്റെ പൂവൻകോഴി എന്ന സിനിമ ചെയ്തു.

2021 ൽ ആർ. മാധവനൊപ്പം അംരികി പണ്ഡിറ്റ്  ചെയ്തു. അതെ വർഷം മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റ് എന്ന സിനിമ ചെയ്തു.

2022-ൽ ലളിതം സുന്ദരത്തിലൂടെ മഞ്ജു ബിജു മേനോനുമായി സിനിമ ചെയ്തു.അതെ വര്ഷം ജാക്ക് എൻ ജിൽ,  മേരി ആവാസ് സുനോ എന്നീ സിനിമകൾ ചെയ്തു.

2023 ൽ  തുനിവ്, ആയിഷ, വെള്ളരി പട്ടണം എന്നീ സിനിമകൾ ചെയ്തു.

Manju Warrier New Film News

ഇനി മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകൾ വേട്ടയ്യൻ, എലോൺ , എമ്പുരാൻ എന്നിവയാണ്.

FAQ

1. Why did Manju Warrier stop acting?
After the marriage of Dileep,Manju Warrier stop acting. But after 15 years she come back to the film industry.
2. Is Manju Warrier got any national award?
Manju Warrier got the National Film Awards for Kannezhuthi Pottum tottu.
3. How many movies did Manju Warrier do?
Manju do more than 46 films.
4. Is Manju Warrier a lady superstar?
Manju Warrier celebrated as “Lady Superstar” in the Malayalam film industry, she has expressed her dislike for the title, noting that at times, it feels like a burden.
5. Who is the Kerala lady superstar?
Manju Warrier is Kerala lady superstar

1 thought on “Manju Warrier നെക്കുറിച്ചു അറിയേണ്ടതെല്ലാം”

Comments are closed.