This article is dedicated to know about Prithviraj Sukumaran, Prithviraj Sukumaran age, Prithviraj Sukumaran family, Prithviraj Sukumaran relationship, Prithviraj Sukumaran movies.
Prithviraj Sukumaran ഒരു നടൻ, സംവിധായകൻ, നിർമാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധിയാര്ജിച്ച വ്യക്തിയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഒരു ബഹുമുഖ പ്രതിഭ എന്നതിനപ്പുറം അന്തരിച്ച നടൻ Sukumaran ന്റെ മകൻ കൂടിയാണ് അദ്ദേഹം.
Prithviraj Sukumaran ഒരു നടൻ, സംവിധായകൻ, നിർമാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധിയാര്ജിച്ച വ്യക്തിയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഒരു ബഹുമുഖ പ്രതിഭ എന്നതിനപ്പുറം അന്തരിച്ച നടൻ Sukumaran ന്റെ മകൻ കൂടിയാണ് അദ്ദേഹം.
Prithviraj Sukumaran Family
മലയാള സിനിമയിലെ അന്തരിച്ച പ്രമുഖ നടൻ ആയിരുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയമകനാണ് പൃഥ്വിരാജ് സുകുമാരൻ. സഹോദരൻ ഇന്ദ്രജിത്ത് സുകുമാരൻ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനാണ്.
പൃഥ്വിരാജ് സുകുമാരൻ വിവാഹം കഴിച്ചത് ഒരു ജേർണലിസ്റ്റ് ആയിരുന്ന സുപ്രിയ മേനോനെയാണ്. ഇവർക്ക് ഒരു പെണ്കുഞ്ഞാണ് ഉള്ളതു, പേര് അല്ലി.
Prithviraj Sukumaran Movies and Career
2001 ൽ സംവിധായകൻ ഫാസിൽ പ്രിത്വിരാജിനെ ഒരു സ്ക്രീൻ ടെസ്റ്റിന് വിധേയനാക്കി. എന്നാൽ ആ സിനിമയിൽ പ്രിത്വിരാജിന് ഫാസിൽ അവസരം നൽകിയില്ലെങ്കിലും സംവിധായകൻ രഞ്ജിത്തിന് പ്രിത്വിയെ പരിചയപ്പെടുത്തി. രഞ്ജിത്ത് തന്റെ പടമായ നന്ദനത്തിൽ പ്രിത്വിയെ കാസ്റ്റ് ചെയ്തു. പ്രിത്വി ആദ്യമായി അഭിനയിച്ചത് നന്ദനത്തിൽ ആണെങ്കിലും ആദ്യം റിലീസ് ചെയ്തത് നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനൊരു രാജകുമാരി എന്ന സിനിമയായിരുന്നു. അതിനു ശേഷം സ്റ്റോപ്പ് വയലൻസ് എന്ന സിനിമയ്ക്കു ശേഷമാണു നന്ദനം റിലീസ് ആയതു.
പിന്നീട് ലോഹിതദാസ്, വിനയൻ, കമൽ, ഭദ്രൻ എന്നിവർ സംവിധാനം ചെയ്ത ചിത്രങ്ങളിൽ പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടു.
2005-ൽ കനാ കണ്ടേനിലൂടെ പൃഥ്വിരാജ് സുകുമാരൻ തമിഴിൽ അരങ്ങേറ്റം കുറിച്ചു
2006ൽ നടൻ ഭാഗ്യരാജിന്റെ മകൾ ശരണ്യ ഭാഗ്യരാജിനൊപ്പം പാരിജാതത്തിൽ പൃഥ്വിരാജ് അഭിനയിച്ചു.
2006-ൽ വർഗം എന്ന സിനിമ ചെയ്തു. തുടർന്ന് വാസ്തവം, അതെ വര്ഷം ക്ലാസ്സ്മേറ്റ്സ് ൽ അഭിനയിച്ചു.
2007ൽ ആദ്യം ഇറങ്ങിയത് ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് ആയിരുന്നു. അതിനു ശേഷം തമിഴിൽ മൊഴി, സത്തം പോടാതെ, കണ്ണമൂച്ചി എന്നീ സിനിമകൾ ചെയ്തു.
2008 ൽ മധുപാലിന്റെ സംവിധാനത്തിൽ തലപ്പാവ് രഞ്ജിത്തിന് സംവിധാനത്തിൽ തിരക്കഥ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
അഞ്ജലി മേനോന്റെ മഞ്ഞാടിക്കുരു എന്ന ചിത്രം ചെയ്തു. അതേവർഷം ഉദയനാണ് താരത്തിന്റെ തമിഴ് റീമേക്കിലും പൃഥ്വിരാജ് അഭിനയിച്ചു
2009 ൽ ആദ്യം പുറത്തിറങ്ങിയത് ദീപൻ സംവിധാനം ചെയ്ത പുതിയ മുഖം ആയിരുന്നു അതിനു ശേഷം ജോഷി സംവിധാനം ചെയ്ത റോബിൻഹുഡ് എന്ന സിനിമയിൽ അഭിനയിച്ചു.
2010 ൽ അമൽ നീരദ് സംവിധാനം ചെയ്ത അൻവർ എന്ന സിനിമ സുകുമാരൻ പൃഥ്വിരാജ് സുകുമാരൻറെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായി.
അതിനു ശേഷം പോക്കിരിരാജ എന്ന ചിത്രവും തമിഴിൽ മണിരത്നത്തിന്റെ രാവണനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വർഷം പുറത്തിറങ്ങിയ പോലീസ് പോലീസിലൂടെയാണ് പൃഥ്വിരാജ് സുകുമാരൻ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്.
2011 ൽ പൃഥ്വിരാജ് തന്റെ ഉറുമി എന്ന സിനിമ ചെയ്തു അത് നിർമ്മിച്ചതും Prithviraj Sukumaran ത്തന്നെയായിരുന്നു . സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വീട്ടിലെക്കുള്ള വഴി, ഇന്ത്യൻ റുപ്പി എന്നിവയാണ് മറ്റ് റിലീസുകൾ.
2012 ൽ സച്ചിൻ കുണ്ഡൽക്കർ സംവിധാനം ചെയ്ത അയ്യ എന്ന ചിത്രത്തിലൂടെ Prithviraj Sukumaran ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.
2013-ൽ പൃഥ്വിരാജ് സെല്ലുലോയിഡ്, മുംബൈ പോലീസ്, മെമ്മറീസ് എന്നീ മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചു.
2014-ൽ പൃഥ്വിരാജിന്റെ ആദ്യ റിലീസ് ലണ്ടൻ ബ്രിഡ്ജ് ആയിരുന്നു, സിനിമ പരാജയപെട്ടു. സംവിധായകൻ വസന്തബാലന്റെ ബിഗ് ബജറ്റ് സിനിമ കാവ്യ തലൈവൻ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിൽ അഭിനയിച്ചു.
2015-ലെ അദ്ദേഹത്തിന്റെ ആദ്യ റിലീസ് പിക്കറ്റ് 43 ആയിരുന്നു. രണ്ടാമത്തെ ചിത്രം ശ്യാമപ്രസാദിന്റെ ഇവിടെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരൽ എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിച്ചത്.പിന്നീട് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ ചെയ്തു. പൃഥിയുടെ അടുത്ത റിലീസുകളായ അമർ അക്ബർ അന്തോണിയും അനാർക്കലിയും ബോക്സ് ഓഫീസിൽ വലിയ വാണിജ്യ വിജയമായി മാറി.
2016 ലെ ആദ്യ സിനിമാ പാവാട യായിരുന്നു. തുടർന്ന് ഡാർവിന്റെ പരിണാമം, ജെയിംസ് & ആലീസ് എന്നീ സിനിമകളും ആ വര്ഷം അവസാനം ജിത്തു ജോസഫിന്റെ ഊഴം എന്ന സിനിമയും ചെയ്തു.
2017-ൽ, എസ്ര എന്ന ഹൊറർ സിനിമയിൽ അദ്ദേഹം അഭിനയിച്ചു. ടിയാൻ, ആദം ജോണ് , വിമാനം എന്നിവയായിരുന്നു മറ്റു പടങ്ങൾ.
2018-ലെ അദ്ദേഹത്തിന്റെ ആദ്യ റിലീസ് രോഷിനി ദിനകറിന്റെ റൊമാന്റിക് സിനിമ മൈ സ്റ്റോറി ആയിരുന്നു, ഇത് ബോക്സോഫീസിൽ പരാജയപെട്ടു.
അഞ്ജലി മേനോന്റെ കൂടെ, നിർമ്മൽ സഹദേവിന്റെ ക്രൈം സിനിമ രണം ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത രണ്ട് റിലീസുകൾ.
2019-ൽ അദ്ദേഹം സയൻസ് ഫിക്ഷൻ ചിത്രം 9 നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തു.
മോഹൻലാലിനെ നായകനാക്കി 2019ൽ പുറത്തിറങ്ങിയ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ സിനിമ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി മാറി.
തുടർന്ന് അദ്ദേഹം ഡ്രൈവിംഗ് ലൈസൻസ് , അയ്യപ്പനും കോശിയും, ജനഗണമന , കടുവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു , ഇവയെല്ലാം ബോക്സ് ഓഫീസ് വിജയങ്ങളായി മാറി.
Prithviraj Sukumaran Directorial
രണ്ടു സിനിമകളാണ് പൃഥിവിരാജിന്റെ സംവിദാനത്തിൽ പുറത്തിറങ്ങിയത്. അതിൽ ആദ്യ സിനിമ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ലൂസിഫർ ആയിരുന്നു. സിനിമ മലയാള സിനിമയിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. അടുത്തതായി മോഹൻലിനോടൊപ്പം അഭിനയിച്ച Bro Daddy യായിരുന്നു. ഇതും ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു.
ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നത് ലുക്കിസറിന്റെ തന്നെ സെക്കന്റ് പാർട്ട് ആയ എമ്പുരാന് എന്ന സിനിമയാണ്.
Prithviraj Sukumaran Upcoming Movies
പ്രിത്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സലാർ ആണ്. 2024 ൽ അദ്ദേഹത്തിന്റെ ബിഗ് ബജറ്റ് സിനിമയായ ആടുജീവിതവും റിലീസിനുണ്ട്. ഇപ്പോൾ അദ്ദേഹം മോഹൻലാലിനെ നായകനാക്കി എമ്പുരാൻ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ്.
Also read : Salaar Movie – Part 1 Ceasefire at Dec 2023
Prithviraj Sukumaran -FAQ
1.prithviraj sukumaran relationships?
Prithiviraj Sukumaran is married to Supriya Menon and have a daughter named Ally.
2.Who is Prithviraj brother?
Indrajith Sukumaran
3.At what age Sukumaran died?
49 years.
4.How many movies has Prithviraj directed?
Prithviraj was directed two films named Lucifer and Bro Dady. Now he is directing his third film Empuran.
4 thoughts on “Prithviraj Sukumaran നെക്കുറിച്ചു അറിയേണ്ടതെല്ലാം”