Suresh Gopi യെക്കുറിച്ചു അറിയേണ്ടതെല്ലാം

This article is dedicated to know about suresh gopi,family, radhika suresh gopi, age, movies.

Suresh Gopi

മലയാള സിനിമയിലെ അറിയപ്പെടുന്ന നടൻ, അവതാരകൻ,  പൊളിറ്റീഷ്യൻ, പിന്നണി ഗായകൻ എന്നീ നിലകളിലെല്ലാം പ്രശസ്‌തമാണ്‌ സുരേഷ് ഗോപി. മലയാളം സിനിമ കൂടാതെ തമിഴ്,  തെലുഗ്, കന്നഡ,  ഹിന്ദി,  സിനിമകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.

1958 ജൂൺ 26 നു കൊല്ലം ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ ഗോപിനാഥൻ പിള്ള അമ്മ ജ്ഞാനലക്ഷ്മി അമ്മ. അവരുടെ മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. അദ്ദേഹത്തിന് 3 സഹോദരന്മാർ ആണുള്ളത്. സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി.

കൊല്ലത്തെ ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യസം. അതിനു ശേഷം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി.

അതിനു ശേഷമാണു അദ്ദേഹം അഭിനയ രംഗത്തേക്ക് വരുന്നത്.

Suresh Gopi Family

1990 ൽ രാധിക യെ വിവാഹം കഴിച്ചു. 5 കുട്ടികളാണു ഉണ്ടായിരുന്നത് ഗോകുൽ സുരേഷ്, ലക്ഷ്മി സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, ഭാഗ്യ സുരേഷ് എന്നിവരാണ് . ഇതിൽ ലക്ഷ്മി അപകടം മൂലം മരണപ്പെട്ടു.

ഇതിൽ ഗോകുൽ സുരേഷ് മലയാള സിനിമയിലെ അറിയപ്പെടുന്നത്തെ യുവനടന്മാരിൽ പ്രമുഖനാണ്.

Suresh Gopi Movies and Career

1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1986-ൽ നിറമുള്ള രാവുകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു.

1986 ൽ ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

1987 ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം നെഗറ്റീവ് വേഷത്തിൽ തിളങ്ങി.

1988 ൽ ഒരു സിബിഐ ഡയറിക്കുറിപ്പ്  എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു.

1988 ൽ ഇറങ്ങിയ മനു അങ്കിൾ എന്ന ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രം ചെയ്തു.

1989 ലെ ഒരു വടക്കൻ വീരഗാഥയിലെ ആരോമൽ ചേകവരെ അവതരിപ്പിചു കൈയടി നേടി. നഗരങ്ങളിൽ ചെന്നു രാപാർക്കാം എന്ന സിനിമയിൽ അഭിനയിച്ചു.

1990-ൽ പുറത്തിറങ്ങിയ പത്മരാജന്റെ ഇന്നലെ  എന്ന ചിത്രം നിരൂപക പ്രശംസ നേടി.

1992 ൽ  രഞ്ജി പണിക്കർ തിരക്കഥയെഴുതിയ ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനം എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി മലയാള സിനിമയിൽ പുതിയൊരു ഇമേജ് സൃഷ്ടിച്ചു.

1993 ൽ ഏകലവ്യൻ, 1993 ൽ,മാഫിയ എന്നിവയെല്ലാം ബോക്സോഫീസ് ഹിറ്റുകളായിരുന്നു. അതെ വര്ഷം ഫാസിലിന്റെ സൈക്കോളജിക്കൽ ത്രില്ലർ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം നകുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വിജയിപ്പിച്ചു.

1994 ൽ കാശ്മീരം,  കമ്മീഷണർ എന്നീ സിനിമകളിലൂടെ സുരേഷ് ഗോപി സൂപ്പർ സ്റ്റാർ ആയി.

1995 ൽ ഹൈവേയിൽ  അഭിനയിച്ചു. അതും സൂപ്പർ ഹിറ്റ് ആയിരുന്നു.

1996 ൽ ഇറങ്ങിയ യുവതുർക്കി ബോക്സോഫീസിൽ  പരാജയപെട്ടു. അതേ വർഷം, രാജപുത്രൻ എന്ന സിനിമ ചെയ്തു. അത് വിജയിച്ചു.

1997-ൽ ലേലം എന്ന സിനിമ ഇറങ്ങി. അദ്ദേഹത്തിന്റെ ജനപ്രിയവും കരിയറിലെ ഏറ്റവും മികച്ചതുമായ കഥാപാത്രങ്ങളിലൊന്നായ ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രം അങ്ങനെ പിറവിയെടുത്തു. രൺജി പണിക്കർ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്‌ത ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു.

1997 ജയരാജിന്റെ കളിയാട്ടം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കി. ജനാതിപത്യം, ഗുരു എന്നിവയായിരുന്നു  മറ്റു സിനിമകൾ.

1998 ൽ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ ജയറാമിനൊപ്പം സുരേഷ് ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. താലോലം, പ്രണയവർണ്ണങ്ങൾ എന്നിവയാണ് മറ്റു സിനിമകൾ.

1999-ൽ ജോഷി സംവിധാനം ചെയ്ത  പത്രം  എന്ന സിനിമയിൽ അഭിനയിച്ചു.ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായിരുന്നു പത്രം.

അതേ വർഷം തന്നെ ജോഷിയുടെ മറ്റൊരു ആക്ഷൻ ചിത്രം വാഴുന്നോറിൽ അഭിനയിച്ചു. അതെ വർഷം ക്രൈം ഫയലും,  F. I.R ഉം പുറത്തിറങ്ങി.

2000-ൽ സുരേഷ് ഗോപി മാർക്ക് ആന്റണി, കവർ സ്റ്റോറി,  തെങ്കാശിപ്പട്ടണം എന്നീ സിനിമകൾ ചെയ്തു. ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു തെങ്കാശിപ്പട്ടണം.

2001 ൽ രാജസേനന്റെ ഹൊറർ ചിത്രമായ മേഘസന്ദേശത്തിൽ അഭിനയിച്ചു. മറ്റ് സിനിമകൾ സുന്ദര പുരുഷൻ,  നരിമാൻ എന്നിവയാണ്.

2003-ൽ രാജസേനന്റെ കുടുംബ  ചിത്രം സ്വപ്‌നം കൊണ്ട് തുലാഭാരത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു.

2005-ൽ രഞ്ജി പണിക്കരുടെ ഭരത്ചന്ദ്രൻ ഐ.പി.എസിൽ  അഭിനയിച്ചു. ഈ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ വിജയമായിരുന്നു. 

2006-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല സിനിമകളും ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു.ലങ്ക, രാഷ്ട്രം, പാഠക, അശ്വാരൂദൻ, ബഡാ ദോസ്ത്, സ്മാർട്ട് സിറ്റി തുടങ്ങിയ സിനിമകൾ ഇതിൽപ്പെടുന്നു. എന്നാൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിന്താമണി കൊലക്കേസ് ബോക്‌സ് ഓഫീസിൽ ഹിറ്റായി.

2007-ൽ പുറത്തിറങ്ങിയ ഡിറ്റക്റ്റീവ്, പറഞ്ചു തീരാത്ത വിശേഷങ്ങൾ,  ബ്ലാക്ക് ക്യാറ്റ് കിച്ചമണി എംബിഎ, സമയം തുടങ്ങിയ സിനിമകൾ ബോക്സ് ഓഫിസിൽ പരാജയപെട്ടു.2007-ൽ വാണിജ്യപരമായി വിജയിച്ച അദ്ദേഹത്തിന്റെ ഏക സിനിമ നാ ദിയ കൊല്ലപ്പറ്റ രാത്രി ആയിരുന്നു.

2008-ൽ സുരേഷ് ഗോപി മൾട്ടി-സ്റ്റാർ ചിത്രം ട്വന്റി:20 യിൽ ഒരു പ്രധാന വേഷം ചെയ്തു.

2010-ൽ, ജനകൻ  എന്ന സിനിമ ചെയ്തു.

2011-ൽ അദ്ദേഹം മൾട്ടി-സ്റ്റാർ ചിത്രമായ ക്രിസ്റ്റ്യൻ ബ്രദേഴ്സ്, മേൽവിലാസം എന്നീ സിനിമകളിൽ അഭിനയിച്ചു

2012ൽ ദി കിംഗ് ആൻഡ് ദി കമ്മീഷണറിലൂടെ സുരേഷ് ഗോപി ഷാജി കൈലാസും രഞ്ജി പണിക്കറുമായും വീണ്ടും ഒന്നിച്ചു.

2014 ൽ അപ്പോത്തിക്കിരി എന്ന സിനിമ ചെയ്തു.

2015 ൽ തമിഴ് ചിത്രം ഐ യിൽ വില്ലൻ വേഷം ചെയ്തു.

പിന്നീട് 2019 വരെ അദ്ദേഹം സിനിമകൾ ഒന്നും ചെയ്തില്ല. വിജയ് ആന്റണി നായകനായ തമിഴ് ചിത്രമായ തമിഴരസനിൽ അഭിനയിച്ചു കൊണ്ടാണ് പിന്നീടു അദ്ദേഹം മടങ്ങി വന്നത്.

2020 ൽ വരണെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തുകൊണ്ടാണ് സുരേഷ് ഗോപി മലയാള സിനിമയിൽ തിരിച്ചു വന്നത്.

2022 ൽ പാപ്പൻ,  മേം ഹും മൂസ എന്നീ സിനിമകൾ ചെയ്തു.

2023 ൽ ഗരുഡൻ എന്ന ചിത്രത്തിൽ ബിജുമേനോനൊപ്പം ഓരു വേഷം ചെയ്തു.

Suresh Gopi

Suresh Gopi New Movies

വിക്രം റാത്തോഡ്,  കാവൽ,  എന്നീ സിനിമകൾ ആണ് പുതിയതായി സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുള്ളത്.

Suresh Gopi as Politician

കോളേജ് പഠനകാലത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ എസ്എഫ്ഐ യുടെ സജീവ പ്രവർത്തകനായിരുന്നു സുരേഷ് ഗോപി. 2006 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് അച്യുതാനന്ദനും പൊന്നാനി മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി എം പി ഗംഗാധരനുവേണ്ടിയും സുരേഷ് ഗോപി പ്രചാരണം നടത്തി.

പിന്നീട് 2016 ൽ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത രാജ്യസഭയിലെ പാർലമെന്റ് അംഗമായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു.2016 ഒക്ടോബറിൽ സുരേഷ് ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു.2019ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി  മത്സരിച്ചു.

Suresh Gopi - FAQ

1. How many children Suresh Gopi has?
Suresh Gopi has five children. They are Gokul Suresh, Lakshmi Suresh, Madhav Suresh, Bhavni Suresh and Bhagya Suresh. In this, Lakshmi died due to a car accident.


2. What happened to Lakshmi Suresh?
Lakshmi Suresh was died in a car accident.


3. Who is the son of Malayalam actor Suresh Gopi?
Gokul Suresh.

1 thought on “Suresh Gopi യെക്കുറിച്ചു അറിയേണ്ടതെല്ലാം”

Leave a comment